കുവൈറ്റ് എലത്തൂർ അസോസിയേഷൻ സ്നേഹ സംഗമം 2022

  • 06/11/2022



കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ  അസോസിയേഷൻ  (കെ.ഇ.എ) എല്ലാ വർഷവും നടത്തി വരാറുളള സ്നേഹ സംഗമം  ഈ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.  ഈ വരുന്ന നവംബർ  11  നു വെള്ളിയാഴ്ച്ച രാവിലെ 7.30 മുതൽ വൈകുന്നേരം 6  മണി വരെ കബദ് റിസോർട്ടിൽ  വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കലാ കലാ കായിക വിനോദ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും കൂടാതെ നറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് മെഗാ ബമ്പർ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റിലുള്ള കെ.ഇ.എ യുടെ എല്ലാ മെമ്പർമാരും നിർബന്ധമായും സ്നേഹ സംഗമത്തിൽ  പങ്കെടുക്കണമെന്നും മെമ്പർമാർക്കു കബദ്
റിസോര്ട്ടിലേക്ക് എത്തിചേരുന്നതിനായി  വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.

സ്നേഹ സംഗവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്കായി റഫീഖ് എൻ   (97398453), ആഷിഖ് എൻ ആർ (69605757)  എന്നിവരുമായി ബന്ധപ്പെടുക.

Related News