കാസർഗോഡ് ഉത്സവ് 2022 നവംബർ പതിനൊന്നിന്

  • 07/11/2022

 



കുവൈത്തിലെ പ്രഥമ ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈറ്റ് അതിന്റെ പതിനെട്ടാം വാർഷികം സമുചിതമായി ആഘോഷിക്കുവാൻ തയ്യാറെടുക്കുകയാണ്. 2004ൽ രൂപീകൃതമായ സംഘടന കഴിഞ്ഞ 18 വർഷങ്ങളിലൂടെ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് സാംസ്കാരിക സാമൂഹിക ജീവകാരുണ്യ രംഗത്ത് നടപ്പിലാക്കിയത്. ഓരോ വർഷവും സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം ഒരു തികഞ്ഞ ഉത്സവപ്രതീതി നിലനിർത്തി കൊണ്ടാണ് എല്ലാവർഷവും കാസർഗോഡ് ഉത്സവം എന്നപേരിൽ അരങ്ങേറുന്നത്. 

നവംബർ പതിനൊന്നാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കുന്ന കാസർഗോഡ് ഉത്സവം 2022 അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി മൈലാഞ്ചി മത്സരം പായസമത്സരം മാപ്പിളപ്പാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരയിനങ്ങളും, ഉത്സവ കൂട്ടുകളുമായി അരങ്ങേറുന്ന പരിപാടിയിൽ Zee ടിവി യിലൂടെ ജനങ്ങളുടെ മനം കവർന്ന്, കേരളത്തിലും ഉത്തരേന്ത്യയിലും ഒരുപോലെ പ്രശസ്തിയാർജ്ജിച്ച യുംന അജിൻ നയിക്കുന്ന ഗാനമേളയിൽ, മലയാള സിനിമ പിന്നണി ഗായകനും പ്രശസ്ത ഗിത്താറിസ്‌റ്റുമായ വിവേകാനന്ദ് ,കാസറഗോഡിന്റെ സ്വന്തം ഗായകരായ സിംങ്ങിങ് കപ്പിൾ എന്ന പേര് നേടിയ റിയാന & റമീസ് പങ്കെടുക്കുമെന്നും, സംസ്കാരിക സമ്മേളനം വൈകുന്നേരം 4.30 ന് ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

ഓരോ ആഘോഷങ്ങൾക്കും ഒരു കാരണമുണ്ട് എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് 
സംഘടന നടപ്പിലാക്കിവരുന്ന സഗീർ തൃക്കരിപ്പൂർ കെ ഇ എ ജനകീയ കുടിവെള്ളപ്പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വാർഷിക സംഗമത്തിൽ സമൂഹത്തിലെ നാനതുറകളിലുള്ള നേതാക്കൾ പങ്കെടുക്കും.

കോവിഡ് കാല പ്രവർത്തനങ്ങളിൽ, കുവൈറ്റിൽ നിന്നും ഓക്സിജൻ സിലിണ്ടർ എത്തിച്ചു കൊണ്ട് കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ പ്രശസ്ത്രിപ്പത്രം നേടിയെടുത്തതും, ആരോഗ്യ മേഖലകളിലും, വിദ്യാഭ്യാസ മേഖലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ടും കെ ഇ എ യുടെ പ്രവർത്തനം നാട്ടിലും കുവൈറ്റിലും ഒരുപോലെ മുന്നോട്ട് പോവുകയാണ്. ഈ വർഷത്തെ വിദ്യാഭ്യാസ ജേതാക്കൾക്കുള്ള പുരസ്‌കാര സമ്മേളനം ഡിസംബർ അവസാന വാരം കാസറഗോഡ് കുമ്പളയിൽ വെച്ച് നടക്കുന്ന കുവൈറ്റ് ഫെസ്റ്റിൽ വെച്ച് വിതരണം ചെയ്യുവാനും തീരുമാനമായിട്ടുണ്ട്.

പത്രസമ്മേളനത്തിൽ പ്രസിഡണ്ട് പി.എ.നാസർ, ചീഫ് പട്രോൺ സത്താർ കുന്നിൽ, ചെയർമാൻ ഖലീൽ അടൂർ, ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച് മുഹമ്മദ്‌ കുഞ്ഞി, വൈസ് ചെയർമാൻ അഷ്റഫ് അയൂർ, പ്രോഗ്രാം ജ ന റൽ കൺവീനർ അബ്ദുള്ള കടവത്ത്, കൺവീനർ ഹനീഫ പലായി, മിഡിയ കൺവീനർ റഫീക്ക് ഒളവറ എന്നീ വർ പങ്കെടുത്തു.

Related News