ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഇന്ധനം നിറയ്ക്കാന്‍ മറന്നിരിക്കാം; ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ച്‌ പ്രിയങ്ക ഗാന്ധി

  • 07/11/2022

ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ്. എന്നാല്‍ തൊഴിലില്ലായ്മ മുതലുള്ള നിരവധി പ്രശ്നങ്ങള്‍ മൂലം ജനം വലയുകയാണ്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഇന്ധനം നിറയ്ക്കാന്‍ മറന്നിരിക്കാമെന്നും പ്രിയങ്ക പറഞ്ഞു.


ഇടയ്ക്കിടെ മരുന്നുകള്‍ മാറുന്നത് അസുഖം ഭേദമാക്കാനോ, ആര്‍ക്കും ഗുണം ചെയ്യാനോ പോകുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെയും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു. ആളുകള്‍ രോഗികളാണെന്നും പഴയ ഔഷധം കഴിക്കുന്നത് തുടരണമെന്നുമാണ് നരേന്ദ്ര മോദി പറയുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങി വരുമെന്നും പ്രിയങ്ക പറഞ്ഞു.

"അഞ്ച് വര്‍ഷം കൂടുമ്ബോള്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഓര്‍ക്കുക, ഈ തെരഞ്ഞെടുപ്പുകള്‍ നിങ്ങളുടെ ഭാവി തീരുമാനിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആളുകള്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി ലഭിക്കുമ്ബോള്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് അത് ലഭിക്കുന്നില്ല? ചിന്തിക്കുക.," - നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചലില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി.

Related News