യജമാനനെ കടിക്കാന്‍ വന്ന പാമ്ബിനെ വളര്‍ത്തുനായ കടിച്ചു കൊന്നു

  • 08/11/2022

ഉത്തര്‍പ്രദേശില്‍ യജമാനനെ കടിക്കാന്‍ വന്ന പാമ്ബിനെ വളര്‍ത്തുനായ കടിച്ചു കൊന്നു. മിര്‍സാപൂര്‍ ജില്ലയിലെ ടില്‍തി ഗ്രാമത്തിലാണ് സംഭവം നടന്നത്.വിട്ടുമുറ്റത്ത് വിശ്രമത്തിനായി ഇരിക്കുകയായിരുന്ന വീട്ടുടമസ്ഥന്റെ സമീപത്ത് തന്നെ വളര്‍ത്തുനായ ജൂലിയും ഉണ്ടായിരുന്നു.


തന്‍റെ യജമാനനൊപ്പം വിശ്രമിക്കുന്നതിനിടയിലാണ് ഒരു വലിയ പാമ്ബ് യജമാനന്‍ ഇരിക്കുന്നത് ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങുന്നത് ജൂലിയുടെ ശ്രദ്ധയില്‍ പെട്ടത്. പക്ഷേ, അദ്ദേഹം അത് അറിഞ്ഞിരുന്നില്ല.

അദ്ദേഹത്തിന്‍റെ അരികില്‍ എത്തിയതും പാമ്ബ് കൊത്താനായി പത്തി വിടര്‍ത്തി. അപകടം മനസ്സിലാക്കിയ ജൂലി ഒരു നിമിഷം വൈകിയില്ല. പാമ്ബിന് മുകളിലേക്ക് ചാടി അതിനെ കടിച്ചെടുത്ത് നിലത്തടിച്ചു. പാമ്ബ് ചത്തു എന്ന് ഉറപ്പാക്കുന്നത് വരെ ജൂലി അത് തുടര്‍ന്നു. ജൂലി പാമ്ബിന് മുകളില്‍ ചാടി വീണപ്പോള്‍ മാത്രമാണ് യജമാനന്‍ തനിക്ക് പിന്നിലായി പാമ്ബ് ഉണ്ടായിരുന്നു എന്ന് അറിയുന്നത്. പാമ്ബുമായുള്ള പോരാട്ടത്തിനിടയില്‍ ജൂലിക്ക് പാമ്ബിന്റെ കടിയേല്‍ക്കുമോ എന്നായിരുന്നു യജമാനന്റെ ഭയം.

എന്നാല്‍, ഒരു പോറല്‍ പോലും ഏറ്റില്ല എന്ന് മാത്രമല്ല തന്‍റെ ജീവന്‍ പണയം വെച്ചിട്ടാണെങ്കില്‍ കൂടിയും തന്‍റെ പ്രിയപ്പെട്ട യജമാനന് നേരെ പാഞ്ഞടുത്ത ശത്രുവിനെ ജൂലി ഇല്ലാതാക്കി. ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവങ്ങളെല്ലാം കണ്ടു നിന്ന അയല്‍വാസിയായ പാല്‍തു എന്ന വ്യക്തിയാണ് പിന്നീട് ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവച്ചത്.

Related News