ഡൽഹിക്ക് ആശ്വാസം; വായുഗുണനിലവാരം 260ലേക്കെത്തി

  • 09/11/2022

ഡൽഹിയിൽ വായുമലിനീകരണത്തിന് കുറവ് രേഖപ്പെടുത്തിയതോടെ ആശ്വാസം. ഒക്ടോബറിൽ രൂക്ഷമായി തുടങ്ങിയ അന്തരീക്ഷ മലിനീകരണത്തിന് ഈ അടുത്ത ദിവസങ്ങളിലാണ് കുറവ് രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ചൊവ്വാഴ്ച എയർ ക്വാളിറ്റി ഇൻഡെക്സ് 372 ൽ നിന്ന് കുത്തനെ ഇടിഞ്ഞ് 260ലേക്കെത്തി. 2020 മുതലുള്ള ഡൽഹിയിലെ വായു ഗുണനിലവാലത്തിൽ ഏറ്റവും കുറവ് എയർ ക്വാളിറ്റി ഇൻഡെക്സ് രേഖപ്പെടുത്തിയ ദിവസമാണ് ബുധനാഴ്ച. 

ഒക്ടോബർ 23ന് ശേഷമായിരുന്നു ഡൽഹിയിൽ വായു മലിനീകരണം കുറഞ്ഞുതുടങ്ങിയത്. അതിനിടെ പഞ്ചാബിൽ വൈക്കോൽ അടക്കമുള്ള ഉണങ്ങിയ കാർഷികോത്പന്നങ്ങൾ കത്തിക്കുന്നത് കുറഞ്ഞതും ഡൽഹിക്ക് ആശ്വാസമായി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ബുധനാഴ്ച 1,905 തീപിടുത്തങ്ങൾ രേഖപ്പെടുത്തി. ഈ മലിനീകരണവും ഡൽഹിയെ അതിരൂക്ഷമായി ബാധിക്കുന്നുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും മഴ പെയ്തതും ഡൽഹിയെ തുണച്ചു.

Related News