ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നല്‍കാന്‍ ഒരുങ്ങി ബി എസ് എന്‍ എല്‍.

  • 10/11/2022

ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നല്‍കാന്‍ ഒരുങ്ങി ബി എസ് എന്‍ എല്‍. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങും. പിന്നെ ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്ര് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി. ഇതിനായി ടി സി എസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.


ഒരു ലക്ഷം കേന്ദ്രങ്ങളില്‍ സേവനം നല്‍കാനുള്ള പര്‍ച്ചെയ്സ് ഓര്‍ഡര്‍ ഉടനെ ടിസി എസിന് സല്‍കുമെന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഒമ്ബത് വര്‍ഷത്തെ പരിപാലനവും ടി സി എസിനാണ്. 4ജി സേവനം ആരംഭിച്ചതിനുശേഷം അടുത്ത വര്‍ഷം ഓഗസ്റ്റോടെ 5ജി സേവനം തുടങ്ങാനാണ് ബി എസ് എന്‍ എല്‍ ലക്ഷ്യമിടുന്നത്. ഇരു സേവനങ്ങള്‍ക്കുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരേ സമയം തന്നെ ഒരുക്കാനാണ് പദ്ധതി. 4ജി സേവനം നല്‍കുന്നതിലുടെ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പുതിയ പദ്ധതികള്‍ ബി എസ് എന്‍ എലിലേയ്ക്ക് കൂടുതല്‍ പേരെ തിരിച്ചുകൊണ്ട് വരാന്‍ സഹായിക്കുമെന്ന് കരുതുന്നു.

4ജി സേവനം നല്‍കാന്‍ ആഭ്യന്തര സ്ഥാപനങ്ങളില്‍ നിന്നുള്ള സാങ്കേതിക സഹായം ഏര്‍പ്പെടുത്താല്‍ വ്യവസ്ഥ വന്നതോടെയാണ് പദ്ധതി നീണ്ടുപോയത്. ഇതോടെ സ്വന്തം രാജ്യത്ത് നിര്‍മിച്ച ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സേവനം നല്‍കുന്ന കമ്ബനിയാകും ബി എസ് എന്‍ എല്‍. ഇത് നിലവില്‍ വരുന്നതോടെ ഇന്ത്യയും ഈ മേഖലയില്‍ സ്വയംപര്യാപ്തതനേടും.

Related News