ജോലി കിട്ടാതെ വിവാഹം വേണ്ടെന്ന് പറഞ്ഞ അമ്മയെ മകന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടു അടിച്ചു കൊലപ്പെടുത്തി

  • 10/11/2022

ഭോപ്പാൽ: ഭോപ്പാലില്‍ ജോലി കിട്ടാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞ അമ്മയെ മകന്‍ കൊലപ്പെടുത്തി. 67കാരിയായ അമ്മയെയാണ് 32കാരൻ ക്രിക്കറ്റ് ബാറ്റ് കൊണ്ടു അടിച്ചു കൊലപ്പെടുത്തിയത്. അസ്മ ഫാറൂഖ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മകനായ അത്ഹുള്ളയ്‌ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. 

ഭോപ്പാലിലെ കോഹെഫിസ പ്രദേശത്താണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ചയാണ് അത്ഹുള്ള തന്റെ മാതാവിനെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ബികോം ബിരുദധാരിയായ ഫർഹാൻ (32) ആണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌ഐ പ്രദീപ് ഗുർജാർ പറഞ്ഞു. ടെറസിൽ നിന്ന് വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചെന്നാണ് ആദ്യം കുടുംബം വിശ്വസിച്ചിരുന്നത്. അങ്ങനെയായിരുന്നു ഫർഹാൻ എല്ലാവരോടും പറഞ്ഞത്. എന്നാൽ, ബുധനാഴ്ച ഫർഹാൻ രക്തക്കറകളുള്ള ക്രിക്കറ്റ് ബാറ്റ് ഒളിപ്പിച്ച് വെക്കുന്ന അത്ഹുള്ള കണ്ടു. 

അത്ഹുള്ള ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തന്‍റെ വിവാഹത്തിന് എതിർത്ത മാതാവിനെ താൻ കൊലപ്പെടുത്തിയതയാണെന്ന് ഇയാള്‍ പറഞ്ഞു. പോലീസിനെ അറിയിച്ചാൽ സഹോദരനെയും കൊല്ലുമെന്ന് ഫർഹാൻ ഭീഷണിപ്പെടുത്തി. അത്ഹുള്ള അറിയച്ചതിനെ തുടര്‍ന്ന് പോലീസെത്തി സാഹസികമായാണ് ഫർഹാനെ അറസ്റ്റ് ചെയ്തത്. 
 

Related News