രാഷ്ട്രപതിക്കെതിരെ മോശം പരാമർശം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബംഗാൾ ബി ജെ പി

  • 12/11/2022

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി അഖില്‍ ഗിരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സംബന്ധിച്ച്‌ നടത്തിയ വിവാദ പരാമര്‍ശം വിവാദമാകുന്നു. മന്ത്രിയുടെ പ്രസംഗത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രസംഗത്തില്‍ ക്ഷമ ചോദിച്ച്‌ മന്ത്രി രംഗത്ത് എത്തിയെങ്കിലും, അഖില്‍ ഗിരിയുടെ രാജി ആവശ്യപ്പെട്ട് ബംഗാളിലെ പ്രതിപക്ഷമായ ബിജെപി രംഗത്ത് എത്തി.


സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ പ്രകാരം രാംനഗറിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം‌എല്‍‌എയും, സംസ്ഥാന മന്ത്രിയുമായ അഖില്‍ ഗിരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ രൂപത്തെക്കുറിച്ചാണ് മോശം പരാമര്‍ശം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നന്ദിഗ്രാമില്‍ നടന്ന പൊതുയോഗത്തിലായിരുന്നു പരാമര്‍ശം.

"എനിക്ക് നല്ല ഭംഗിയില്ലെന്ന് അവര്‍ (ബിജെപി) പറയുന്നത്. ഞങ്ങള്‍ ആരെയും അവരുടെ രൂപം നോക്കി വിലയിരുത്തില്ല. രാഷ്ട്രപതിയുടെ ഓഫീസിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ രാഷ്ട്രപതിയെ എങ്ങനെ കാണുന്നില്ലല്ലോ? മന്ത്രി പറയുന്നത് വീഡിയോയില്‍ ഉണ്ട്.

Related News