പൽപക് ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു

  • 12/11/2022


പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് അഹമദി KOC ഗാർഡനിൽ വച്ച് തങ്ങളുടെ അംഗങ്ങൾക്കായി ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു. നവംബർ 11 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് പൽപക് പ്രസിഡന്റ്‌ സുരേഷ് പുളിക്കൽ ഫ്ളാഗ്ഓഫ് ചെയ്തു. തുടർന്ന് പൽപക് കുടുംബാംഗളുടെയും കുട്ടികൾക്കുമായി നിരവധി ഗെയിമുകൾ സങ്കടിപ്പിച്ചു. പ്രതികൂല കാലാവസ്ഥാ അറിയിപ്പുകൾ ഉണ്ടായിട്ടും പൽപക് അംഗങ്ങളുടെ നിറസാന്നിധ്യം അവസാന ഇനമായ വടംവലി മൽസരം വരെ ഉണ്ടായി. പൽപക് സ്പോർട്സ് സെക്രെട്ടറി നൗഷാദ് സ്വാഗതവും സാൽമിയ ഏരിയ സെക്രട്ടറി നന്ദകുമാർ നന്ദിയും പറഞ്ഞു. പൽപക് ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, അഡ്വൈസറി അംഗം അരവിന്ദാക്ഷൻ, ജോയിന്റ് സെക്രട്ടറി സിപി ബിജു, ബാലവേദി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, വനിതാ വേദി ജനറൽ കൺവീനർ ഐശ്വര്യ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സുനിത പദ്‌മകൃഷ്ണൻ, ജിജു മാത്യു, സുമിത്ര ടീച്ചർ, ഷാജു, ശശികുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related News