അദ്വൈതം കുവൈറ്റ്‌ അണിയിച്ചൊരുക്കിയ 'അരങ്ങിലെ അടുക്കള' ശ്രദ്ധേയമായി

  • 12/11/2022




കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ അദ്വൈതം കുവൈറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ 'അരങ്ങിലെ അടുക്കള'' എന്നപേരിൽ 2022 നവംബർ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ ആർട്ട്‌ സർക്കിൾ ഹാളിൽ വെച്ച് സലാഡ് നിർമാണ മത്സരം സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ കുവൈറ്റിലെ വിവിധ മേഖലയിൽ നിന്ന് നിരവധി മത്സരാർഥികൾ പങ്കെടുത്തു. അദ്വൈതം കുവൈറ്റിന്റെ പ്രഡിഡന്റ് ശ്രീ. സുശാന്ത്  ഉദ്ഘാടനം നിർവഹിച്ച ഈ പരിപാടിയിൽ വനിതാ വേദി  അധ്യക്ഷ, സംഘടനയുടെ സ്ഥാപക അംഗങ്ങൾ മറ്റ് ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു പ്രതികൂല കാലാവസ്ഥയിലും അംഗങ്ങളുടെ പങ്കാളിത്തവും മത്സരാർഥികളുടെ ആവേശവും  ചടങ്ങിന് മാറ്റ് കൂട്ടി. മത്സര വിജയികൾക്ക് സംഘടന ആകർഷകമായ സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു. കുവൈറ്റിലെ പാചക വിദദ്ധരായ ബിജു ആൻഡ്രേസ്, ജോസി ആന്റണി, ദിലീപ് രഞ്ജൻ എന്നിവർ മത്സര വിധികർത്താക്കൾ ആയിരുന്നു. വനിതാവേദിയുടെ ഭാഗത്ത്‌ നിന്ന് ശ്രീമതി. ജെമിന രാജു, ജനറൽ സെക്രട്ടറി ശ്രീ. രാജ്മോഹൻ എന്നിവർ ഏവർക്കും നന്ദി രേഖപ്പെടുത്തി.

Related News