എൻബിടിസി ഗ്രൂപ്പ് - മെഡ്‌ എക്‌സ് മെഡിക്കൽ കെയർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 12/11/2022



കുവൈത്ത് : എൻബിടിസി ഗ്രൂപ്പ്, മെഡ്‌-എക്‌സ് മെഡിക്കൽ കെയറുമായി സഹകരിച്ച് എൻബിടിസി ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് 2022 നവംബർ 11 വെള്ളിയാഴ്ച കുവൈറ്റിലെ എൻബിടിസി കോർപ്പറേറ്റ് ഓഫീസിൽ സംഘടിപ്പിച്ചു. ജീവനക്കാരുടെ ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി, എംപ്ലോയി വെൽനസ് പദ്ധതികളുടെ ഭാഗമായാണ്, എൻബിടിസി ഗ്രൂപ്പ് മെഡ്‌-എക്‌സ് മെഡിക്കൽ കെയറുമായി സഹകരിച്ച് ജീവനക്കാർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ് നവംബർ 05 ശനിയാഴ്ച നടന്നു. കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന എൻബിടിസിയിലെ എല്ലാ ജീവനക്കാർക്കും വേണ്ടിയാണ് ഇത്തരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് കമ്പനിയുടെ പ്രധാന ഉത്തരവാദിത്തമാണെന്നും മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം അഭിപ്രായപ്പെട്ടു.  

ചടങ്ങിൽ മെഡ്‌-എക്‌സ് മെഡിക്കൽ കെയർ ഓപ്പറേഷൻസ് ജനറൽ മാനേജർ അനീഷ് മോഹനൻ, ഇൻഷുറൻസ് മാനേജർ അജയ് കുമാർ.വി എന്നിവരുടെ സാന്നിധ്യത്തിൽ എൻബിടിസി മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം, എൻബിടിസി - മെഡ്‌-എക്‌സ് പ്രിവിലേജ് കാർഡും ഫുൾ ബോഡി ഹെൽത്ത് പാക്കേജും പ്രകാശനം ചെയ്തു. പ്രിവിലേജ് കാർഡും ഫുൾ ബോഡി ഹെൽത്ത് പാക്കേജും വഴി എൻബിടിസി ജീവനക്കാർക്ക് വിവിധ മെഡിക്കൽ ചെക്കപ്പുകൾക്ക് പ്രത്യേക ആനുകൂല്യം വാഗ്ദാനം നൽകുന്നുണ്ട്.

ജീവനക്കാരാണ് കമ്പനിയുടെ ഏറ്റവും വിലപ്പെട്ട സമ്പത്തെന്നും അവരുടെ ക്ഷേമം ഉറപ്പാക്കാനാണ് ഞങ്ങൾ ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് എൻബിടിസി കോർപ്പറേറ്റ് ഡയറക്ടർ (ഓപ്പറേഷൻസ്) കെ.എസ് വിജയചന്ദ്രൻ പറഞ്ഞു. ആരോഗ്യം വളരെ പ്രധാനമാണെന്നും ആരോഗ്യകരമായ ശീലങ്ങളിലൂടെ ആരോഗ്യകരമായ ജീവിത ശൈലി നയിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ഡയറക്ടർ ഷിബി എബ്രഹാം പറഞ്ഞു. എല്ലാ ജീവനക്കാർക്കിടയിലും ആരോഗ്യപരിപാലനത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ട്ടിക്കേണ്ടത് അത്യാവശ്യമാണെന്നാണ് കമ്പനിയുടെ വിശ്വാസമെന്ന് കോർപ്പറേറ്റ് അഡ്മിൻ & എച്ച്ആർ ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അഭിപ്രായപ്പെട്ടു.

രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നീണ്ടുനിന്ന മെഡിക്കൽ ക്യാമ്പിന് ജീവനക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം തന്നെ മൂന്ന് ഘട്ടങ്ങളിലായി നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ ക്യാംപിന്റെ ആദ്യഘട്ടത്തിൽ, ജീവനക്കാരുടെ ഷുഗർ ലെവൽ, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, നേത്ര പരിചരണം എന്നിവ പരിശോധിച്ചു. മെഡ്‌-എക്‌സ് മെഡിക്കൽ കെയറിലെ വിദഗ്ധ ഡോക്ടർമാർ   കൗൺസിലിംഗ് നൽകുകയും രോഗികൾക്ക് വിവിധ മരുന്നുകളും തുടർ ചികിത്സകളും നിർദ്ദേശിക്കുകയും ചെയ്തു.

Related News