ആർ എസ് സി ഫർവാനിയ സോണിന് നവസാരഥികൾ

  • 13/11/2022



ഫർവാനിയ: രിസാല സ്റ്റഡി സർക്കിൾ ഫർവാനിയ സോണിന് പുതിയ നേതൃത്വം നിലവിൽ വന്നു. കഴിഞ്ഞ ദിവസം ബദർ അൽ സമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യൂത്ത് കൺവീൻ ശാഫി കലന്തറിൻ്റെ അധ്യക്ഷതയിൽ ഐ സി എഫ് ഫർവാനിയ സെൻട്രൽ സെക്രട്ടറി നസീർ വയനാട് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് അബൂബക്കർ സിദ്ദീഖ് കൂട്ടായി, ശിഹാബ് വാണിയന്നൂർ, അൻവർ ബലെക്കാട്, അനസ് എടമുട്ടം, സഫ്വാൻ സദഖ് എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ: ചെയർമാൻ: മുഹമ്മദ് ഹാരിസ് സഖാഫി, ജനറൽ സെക്രട്ടറി: സഫ്വാൻ സദഖ്, സെക്രട്ടറിമാർ: ഫർശാദ്, സാനിദ്, മുഹമ്മദ് ശമീൻ, നൗഫൽ പളളിപ്രം, അബ്ദുൽ ബാസിത്, ശഹീദ്, റിശാദ്, ശമീം, മുഹമ്മദ് അഫ്സൽ, നവാസ്, ഇബ്രാഹീം ഹാശിം

Related News