പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി ഉത്തരാഖണ്ഡ്

  • 13/11/2022

ദില്ലി: ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസി, പതഞ്ജലി ബ്രാന്‍ഡിന് കീഴില്‍ ഉത്പാദിപ്പിക്കുന്ന അഞ്ച് ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി ഉത്തരാഖണ്ഡ്. സംസ്ഥാനത്തിന്റെ ആയുര്‍വേദ ആന്‍ഡ് യുനാനി ലൈസന്‍സിങ് അതോറിറ്റിയാണ് നിരോധനം നീക്കിയതായി അറിയിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി എന്നാരോപിച്ചുള്ള മലയാളി ഡോക്ടറുടെ പരാതിയിലാണ് ലൈസന്‍സിംഗ് അതോറിറ്റി നവംബര്‍ ആദ്യം അഞ്ച് മരുന്നുകളുടെ ഉത്പാദനം നിരോധിച്ച്‌ ഉത്തരവിറക്കിയത്.


നിരോധനം തങ്ങള്‍ക്ക് സംഭവിച്ച തെറ്റാണെന്നും ഉത്പാദനം തുടരാന്‍ ദിവ്യ ഫാര്‍മസിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം സംഭവിച്ച തെറ്റ് കൃത്യസമയത്ത് തിരുത്തിയതിന് ഉത്തരാഖണ്ഡ് സര്‍ക്കാറിനോട് നന്ദിയുണ്ടെന്ന് പതഞ്ജലി ഗ്രൂപ്പ് വക്താവ് പ്രതികരിച്ചു.ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസി, പതഞ്ജലി ബ്രാന്‍ഡിന് കീഴില്‍ ഉത്പാദിപ്പിക്കുന്ന അഞ്ച് ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി ഉത്തരാഖണ്ഡ്.

രരക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റര്‍, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയാണ് മരുന്നുകള്‍. 1940 ലെ മാജിക് റെമഡീസ് ആക്‌ട്, ഡ്രഗ്സ് ആന്‍്റ് കോസ്മെറ്റിക്സ് ആക്‌ട് എന്നീ നിയമങ്ങള്‍ പ്രകാരം ഈ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരസ്യം പാടില്ല. ഇക്കാര്യം ലംഘിച്ചെന്ന് ചൂണ്ടികാണിച്ചാണ് കണ്ണൂര്‍ സ്വദേശിയായ നേത്ര വിദഗ്ധന്‍ ഡോ. കെ.വി.ബാബു ആയുഷ് മന്ത്രാലയത്തിനും, ഉത്തരാഖണ്ഡിലെ ആയുര്‍വേദ യുനാനി ലൈസന്‍സിംഗ് അതോറിറ്റിക്കും പരാതി നല്‍കിയത്.

തുടര്‍ന്ന് അഞ്ച് ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നതില്‍ നിന്ന് പിന്മാറണം എന്ന് പതഞ്ജലിയോട് സെപ്റ്റംബര്‍ ആദ്യം തന്നെ ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്‍്റെ പിന്നാലെയായിരുന്നു നിരോധനം. അതേസമയം ആയുര്‍വേദ വിരുദ്ധ മാഫിയയാണ് പ്രചാരണത്തിന് പിന്നിലെന്ന് പതഞ്ജലി ആരോപിച്ചിരുന്നു

Related News