തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, പതിനാറാം വാർഷികം മഹോത്സവം 2022 ആഘോഷിച്ചു

  • 14/11/2022



തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, പതിനാറാം വാർഷികത്തോടനുബന്ധിച്ച് മഹോത്സവം 2022 ആഘോഷിച്ചു. 11- 11 - 2022ന് അമേരിക്കൻ ഇൻറർനാഷണൽ സ്കൂൾ , മൈദാൻ ഹവല്ലിയിൽ നടന്ന പരിപാടി, നാടൻ കലാരൂപങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഘോഷയാത്രയോടെയാണ് തുടങ്ങിയത്. തുടർന്ന് പ്രോഗ്രാം കൺവീനർ ശ്രീ സ്റ്റീഫൻ ദേവസി സ്വാഗതം ആശംസിച്ചുകൊണ്ട് തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് ശ്രീ ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിരുന്ന കുവൈറ്റ് അൽ അമീരി ദിവാൻ പ്രതിനിധി Mr. അലി ഈസ അക്ബർ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. സിസിൽ കൃഷ്ണൻ അസോസിയേഷൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു വനിതാ വേദി കൺവീനർ ശ്രീമതി സൂസൻ സെബാസ്റ്റ്യൻ, സ്പോൺസർമാരായ അൽ മുല്ലാ എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ ഫിലിപ്പ് കോശി, തൃശ്ശൂർ ബിൽഡേഴ്സ് പ്രതിനിധി ശ്രീ ജയ്മോൻ, കളിക്കളം കൺവീനർ മാസ്റ്റർ മനു പോൾസൺ എന്നിവർ ആശംസകൾ നേർന്നു കൂടാതെ അസോസിയേഷൻ മറ്റ് ഭാരവാഹികളായ ഷാനവാസ്, വിഷ്ണു കരിങ്ങാട്ടിൽ, ജയേഷ്, നസീറ ഷാനവാസ് എന്നിവരും സന്നിഹിതരായിരുന്നു. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക്  
മെറിറ്റ് അവാർഡ് നൽകി *.* മെമന്റോയും, ഇന്ത്യൻ രൂപ 5000/- അടങ്ങുന്നതാണ് അവാർഡ്‌. സ്നേഹ ഭവനം പദ്ധതിയിലൂടെ അസ്സോസിയേഷൻ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രസിഡൻറ് 2021 കമ്മിറ്റി സെക്രെട്ടറി ജോയ് തോലത്തിനു നൽകി പ്രതീകാത്മകമായി നിർവഹിച്ചു. തുടർന്ന് ട്രഷറർ രജീഷ് എംസി നന്ദി പറഞ്ഞുകൊണ്ട് അവസാനിച്ച സാംസ്കാരിക സമ്മേളനത്തിനു ശേഷം തൃശ്ശൂരിന്റെ പ്രാധാന്യം വിവരിക്കുന്ന welcome dance, ശ്രീ ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ, ശ്രീ ഗണേഷ് അവതരിപ്പിച്ച സ്പെഷ്യൽ കരകാട്ടം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രീമതി സിത്താര കൃഷ്ണകുമാർ , മിഥുൻ ജയരാജ്, സിയാ ഉൽ ഹഖ്, കുവൈറ്റിൽ നിന്നുള്ള കൊച്ച് ഗായിക റൂത്ത് ടോബി എന്നിവർ പങ്കെടുത്ത സംഗീത പരിപാടിയും അരങ്ങേറി. കനത്ത മഴയെ അവഗണിച്ചും പരിപാടിക്കു മികച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നു.

Related News