കെ കെ എം എ ആദരിച്ചു

  • 14/11/2022


കുവൈറ്റ്‌ :കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ സോണൽ സംഘടിപ്പിച്ച സഗീർ തൃക്കരിപ്പൂ മെമ്മോറിയൽ ട്രോഫി റിവ്യൂ ഗാതറിംഗ്‌ ശനിയാഴ്ച രാത്രി ബദർ അൽ സമ ഓഡിറ്റോറിയ ത്തിൽ വെച്ച് നടന്നു . ഫർവാനിയ സോണലിന്റെ കീഴിലുള്ള അബ്ബാസിയ , ഫർവാനിയ , ജലീബ് ഖൈത്താൻ , സബ്ഹാൻ. ബ്രാഞ്ച്‌ പ്രതിനിധികളും ടീം മാനേജർമാരും പങ്കെടുത്തു.

ഇന്റർ ബ്രാഞ്ച് ടൂർണമെന്റ് അഞ്ചു ബ്രാഞ്ചുകളിലും ഒരു ഉണർവ് സൃഷ്ടിക്കുകയും ഒട്ടേറെ പുതിയ മെമ്പർമാരേ സഘടനയിലേക്കു ചേർക്കാൻ ടൂണമെന്റ് സംഹായകമായി എന്ന് ബ്രാഞ്ച് ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു. ടൂർണമെന്റ് കോർഡിനേറ്റർ സി കമറു ദ്ധീൻ സാഹിബിനെ കെ 
കെ എം എ കേന്ദ്ര വൈസ് ചെയര്മാന് എ പി അബ്ദുൽ സലാം മൊമെന്റോ നൽകി ആദരിച്ചു.

കെ കെ എം എ ഫർവാനിയ സോണൽ ആർട്സ് സ്പോര്ട്സ് വൈസ്പ്രസിഡന്റ് മുഹമ്മദ് പെരുമ്പ സ്വാഗതവും , കേന്ദ്ര നേതാക്കളായ കെ എ ച് മുഹമ്മദ് കുഞ്ഞി, അബ്ദുൽ മജീദ് റവബി, വിവിധ ബ്രാഞ്ച് നേതാക്കളായ മൌതീൻ കോയ, പി പി പി സലീം ഫർവാനിയ , സാബിർ ഖൈത്താൻ , സിദ്ദിഖ് സബ് ഹാൻ, അബ്ദുൽ ലത്തീഫ് അബ്ബാസിയ, സിദ്ദിഖ് ചേർപ്പുളശേരി ജലീബ് ആശസകളും നേർന്നു സംസാരിച്ചു കെ കെ എം എ ഫർവാനിയ സോണൽ പ്രസിഡന്റ് വി കെ അബ്ദുൽ നാസ്സർ നന്ദിയും പറഞ്ഞു.

Related News