ബാലവേദി കുവൈറ്റ് - പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 15/11/2022


കുവൈറ്റ് സിറ്റി: മലയാളി വിദ്യാർത്ഥികളുടെ സർഗ്ഗ വേദിയായ ബാലവേദികുവൈറ്റിന്റെ കേന്ദ്ര കൺവെൻഷൻ ഫഹാഹീൽ കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡണ്ട് കുമാരി അനന്തിക ദിലീപിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാലു മേഖലകളിൽ നിന്നുമായി ബാലവേദിയുടെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 120 ൽപരം പ്രതിനിധികൾ പങ്കെടുത്ത കൺവെൻഷനിൽ അവനി വിനോദ് സ്വാഗതം പറഞ്ഞു.   

ഇന്ത്യൻ ഇന്റർ നാഷണൽ സ്കൂൾ വൈസ് പ്രൻസിപ്പാൾ ഡോ. സലീം കുണ്ടുങ്കൽ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി വിശദീകരണവും ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു, ബാലവേദി ആക്ടിങ്ങ് സെക്രട്ടറി അഭിരാമി അജിത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കലകുവൈറ്റ് പ്രസിഡിണ്ട് പി ബി സുരേഷ് പുതിയ ഭാരവാഹികളെ സംബന്ധിച്ച നിർദ്ദേശം അവതരിപ്പിച്ചു. പ്രസിഡണ്ടായി അവനി വിനോദ് , സെക്രട്ടറിയായി അൻജലിറ്റ രമേശ് , വൈസ് പ്രസിഡണ്ടായി ബ്രയൺ ബെയ്സിൽ, ജോയിന്റ് സെക്രട്ടറിയായി കീർത്തന കിരൺ എന്നിവർ തിരഞ്ഞെടുക്കപെട്ടു.  

കുവൈറ്റിലെ ഇന്ത്യൻ സ്കൂളകളിൽ സ്റ്റേറ്റ് സിലിബസും മലയാള ഭാഷയും ഉൾപെടുത്തണം എന്ന പ്രമേയം അനാമിക സനൽ അവതരിപ്പിച്ചു. ഹരിരാജ്‌ കൺവീനറും, തോമസ് സെൽവൻ കോഡിനേറ്ററുമായി പുതിയ കേന്ദ്ര രക്ഷാധികാരി സമിതിയും നിലവിൽ വന്നു. ലോക കേരള സഭ അംഗം ആർ. നാഗനാഥൻ,ബാലവേദി കേന്ദ്ര സമിതി മുൻ ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ബാലവേദികുവൈറ്റ് മുൻ മുഖ്യ രക്ഷാധികാരി സജീവ് എം ജോർജ് എന്നിവർ അഭിവാദ്യം ആർപ്പിച്ച് സംസാരിച്ചു. പുതിയതായി തിരഞ്ഞെടുത്ത ബാലവേദി സെക്രട്ടറി അഞ്ജലിറ്റ രമേശ് നന്ദി പറഞ്ഞു.

Related News