കര്‍ണാടകയില്‍ മസ്ജിദ് മാതൃകയില്‍ ബസ് സ്റ്റോപ്പ്; പൊളിച്ച് മാറ്റാൻ നിർദേശം

  • 15/11/2022

ബെംഗളൂരു: കര്‍ണാടകയില്‍ മസ്ജിദ് മാതൃകയില്‍ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചത് വിവാദമാകുന്നു. മൈസൂരു-ഊട്ടി റോഡിലാണ് മസ്ജിദ് മാതൃകയില്‍ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ബസ് സ്റ്റോപ്പിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. 


കര്‍ണാടകയില്‍ ഹിജാബ് വിവാദം അവസാനിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് ബസ് സ്റ്റോപ്പ് പോലും മസ്ജിദിന്റെ മാതൃകയില്‍ പണിതിരിക്കുന്നത് . സംഭവത്തിനെതിരെ എം പി പ്രതാപ് സിംഹ രംഗത്തെത്തി. "ഞാന്‍ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടു. ബസ് സ്റ്റാന്‍ഡിന് രണ്ട് താഴികക്കുടങ്ങളുണ്ട്, നടുവില്‍ വലുതും അതിനോട് ചേര്‍ന്നുള്ളവ ചെറുതുമാണ്. അതൊരു മസ്ജിദ് മാത്രമാണ് " അദ്ദേഹം പറയുന്നു.

മൂന്ന്-നാല് ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . മറിച്ചായാല്‍ പൊളിച്ചു നീക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

Related News