കൈവേദന മാറാന്‍ യൂട്യൂബില്‍ നോക്കി ജ്യൂസ് തയ്യാറാക്കി കുടിച്ചു; വയറിളക്കവും ഛര്‍ദ്ദിയും, യുവാവ് മരിച്ചു

  • 15/11/2022

ഇന്ദോര്‍: കൈവേദന മാറുന്നതിനായി യൂട്യൂബില്‍ നോക്കി സ്വന്തമായി ജ്യൂസുണ്ടാക്കി കുടിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. സ്വര്‍ണബാഗ് കോളനിയിലെ ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്.  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി.

ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ധര്‍മേന്ദ്രയ്ക്ക് ഒരു അപകടത്തില്‍ പെട്ട് കൈക്ക് പരിക്കേറ്റിരുന്നു. പല സ്ഥലങ്ങളില്‍ ഇതിനായി ചികിത്സ തേടിയെങ്കിലും കൈവേദന മാറിയില്ല. ഇതോടെ യൂട്യൂബ് നോക്കി മരുന്നുകൂട്ട് ഉണ്ടാക്കുകയായിരുന്നു. 

ഇതിനായി വനഭാഗത്തുള്ള ഒരു പ്രത്യേക ഫലം ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയായിരുന്നെന്നാണ് വിവരം. ജ്യൂസ് കുടിച്ചതോടെ ഇദ്ദേഹത്തിന് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായി. ഉടന്‍ തന്നെ ധര്‍മേന്ദ്രയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  
(പ്രതീകാത്മക ചിത്രം)

Related News