എടിഎം പൊളിച്ചെടുത്ത് കവര്‍ച്ച; 27 ലക്ഷം രൂപ കൊള്ളയടിച്ചു

  • 15/11/2022

ജയ്പൂർ: പൊതുമേഖലാ ബാങ്കിന്‍റെ എടിഎം പൊളിച്ചെടുത്ത് കൊണ്ടുപോയി വന്‍ കവര്‍ച്ച. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് എടിഎമ്മില്‍ നിന്ന്  27 ലക്ഷം രൂപ കൊള്ളയടിച്ചത്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 

ബാങ്ക് ഓഫ് ബറോഡ എടിഎം ഒരു  എസ്‌യുവിയിൽ കെട്ടിയ ശേഷമാണ് കൊണ്ടുപോയതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ക്യാമറകള്‍ വിദഗ്ധമായി മറച്ചാണ് കവര്‍ച്ച നടന്നത്. 

എടിഎം അപകടത്തിലാണെന്ന സന്ദേശം ബംഗളൂരുവിലെ എടിഎമ്മിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഏജൻസി പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് സംഘങ്ങളെ അലേർട്ട് ചെയ്തു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും കൊള്ളസംഘം രക്ഷപ്പെടുകയായിരുന്നു.

Related News