കുവൈറ്റ് സെൻറ് പീറ്റേഴ്സ് ക്നാനായ ദേവാലയം, ഇടവക ദിനവും ഫാർവെസ്റ്റ് ഫെസ്റ്റിവലും

  • 16/11/2022



കുവൈറ്റ് സെൻറ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ 17 മത് ഇടവക ദിനവും ഫാർവെസ്റ്റ് ഫെസ്റ്റിവലും നവംബർ 17 ,18 തീയതികളിൽ നടത്തപ്പെടുന്നു. 17 തീയതി വ്യാഴാഴ്ച  വെകീട്ട് NECK ദേവാലയത്തിൽ വിശുദ്ധ ബലിയും നേർച്ച വിളമ്പും, 18 തീയതി വെള്ളിയാഴ്ച രാവിലെ 9.30 am മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ഫാർവെസ്റ്റ് ഫെസ്റ്റിവലും  വളരെ വിപുലമായി നടത്തപ്പെടുന്നു. പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം, ഇടവകയിലെ 10 പ്രയർ ഗ്രൂപ്പുകൾ പ്രതിധാനം ചെയ്യുന്ന ക്നാനായ കുടിയേറ്റ പെതൃക റാലി, സുവനീർ പ്രകാശനം,  നൃത്ത കലാപരിപാടികൾ, ഗാന സന്ധ്യ, സ്കിറ്റ്,  വിശിഷ്ഠ വ്യക്തികളെ ആദരിക്കൽ, ഗെയിംസ്, ഫുഡ് കോർട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി റവ. ഫാ. തോമസ് ജേക്കബ് അഞ്ഞിലിമൂട്ടിൽ, ട്രസ്റ്റി സജു ഉതുപ്പാൻ, സെക്രട്ടറി 
റെയ്ജു അരീക്കര, ജനറൽ കൺവീനർ അനിൽ ചാക്കോ, പ്രോഗ്രാം കൺ വീനർ സുനിൽ ജോസഫ് എന്നീ വർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Related News