ഇനി കോൾ വിളിക്കുന്നയാളുടെ പേരും അറിയാം; പുതിയ മാറ്റങ്ങൾക്കൊരുങ്ങി ട്രായ്

  • 16/11/2022

ഉപയോക്താക്കള്‍ ഏറെ നാളുകളായി കാത്തിരുന്ന സേവനം ഉടന്‍ നടപ്പാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കോള്‍ വരുമ്ബോള്‍ നമ്ബറിനോടൊപ്പം വിളിക്കുന്നയാളുടെ പേരും ദൃശ്യമാകുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ട്രായ് അവതരിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള നടപടികള്‍ ട്രായ് ആരംഭിച്ചിട്ടുണ്ട്. ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോര്‍ഡുകളിലെ വിവരങ്ങള്‍ അനുസരിച്ചാണ് പേര് ദൃശ്യമാവുക.

നിലവില്‍, ഇത്തരത്തിലുള്ള സേവനങ്ങള്‍ക്കായി ഭൂരിഭാഗം ഉപയോക്താക്കളും തേര്‍ഡ് പാര്‍ട്ടി ആപ്പുകളെയാണ് ആശ്രിക്കാറുള്ളത്. അജ്ഞാത കോളറുടെ ഐഡന്റി തിരിച്ചറിയാനുള്ള ആപ്പാണ് ട്രൂകോളര്‍. എന്നാല്‍, ഇത്തരത്തിലുള്ള ആപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരിമിതികള്‍ ഉണ്ട്. ഈ പരിമിതികള്‍ മറികടന്നാണ് പുതിയ സംവിധാനം നിലവില്‍ വരിക.

പുതിയ സംവിധാനത്തിലൂടെ കോളറിന്റെ പേര് ഫോണില്‍ സേവ് ചെയ്തില്ലെങ്കിലും, പേര് വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നതാണ്. മുന്‍പ് ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ ട്രായ് നല്‍കിയിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത് സംബന്ധിച്ചുള്ള ട്രായിയുടെ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അടുത്തയാഴ്ച തന്നെ തയ്യാറാക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കെവൈസി ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Related News