കല (ആർട്ട്) കുവൈറ്റ് "നിറം-2022" ചിത്രരചനാ മത്സരം നവമ്പർ 18 ന്

  • 17/11/2022

 

ചായങ്ങളുടെ വർണപ്രപഞ്ചം ശ്രിഷ്ട്ടിച്ചുകൊണ്ട് ഒരു ശിശുദിനാഘോഷം കൂടി കുവൈറ്റിൽ ചരിത്രം കുറിക്കുന്നു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്ര രചനാ മത്സരമായ "നിറം-2022"  നവംബര് 18 ന് വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ആരംഭിക്കും. മത്സരാർത്ഥികൾ അന്നേദിവസം ഉച്ചക്കുശേഷം ഒന്നിന് തന്നെ രെജിസ്ട്രേഷൻ കൗണ്ടറിൽ ഹാജരായി ചെസ്റ്റ് നമ്പർ കൈപ്പറ്റേണ്ടതാണ്. 

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 132 -ആം ജന്മദിനത്തോടനുബന്ധിച്ചു  കുവൈറ്റിലെ ഇന്ത്യന് സ്കൂള് കുട്ടികള്ക്കായി ബൈജൂസ്‌ ലേർണിംഗ് ആപ്പുമായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രോയിംഗിലും പെയിന്റിംഗിലുമായി എൽ  കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നാല്  ഗ്രൂപ്പുകളിലാണ്  മത്സരം. 

ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ് ക്യാൻവാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പണ് ക്യാൻവാസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവര്ക്കും സമ്മാനം നേടാൻ അവസരം ഉണ്ട്. 

ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75  പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

ഓൺലൈൻ റെജിസ്ട്രേഷൻ സാധ്യമാകാത്തവർക്ക് സ്പോട്ട് രെജിസ്ട്രേഷൻ മുഖേനയും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് എന്നും ഭാരവാഹികൾ അറിയിച്ചു. 

പരിപാടിയുടെ വിജത്തിനും കുരുന്നു പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏവരുടെയും സഹകരണവും സാന്നിധ്യവും ഉണ്ടായിരിക്കണമെന്ന് പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി രാഗേഷ് പി ഡി,  ജനറൽ കൺവീനർ അജിത് കുമാർ എന്നിവർ അഭ്യർത്ഥിച്ചു.

Related News