അദ്ധ്വാനത്തിന്റെ പങ്ക് ദൈവ സന്നിധിയിൽ സമർപ്പിക്കുക : റവ. എ. റ്റി. സഖറിയ

  • 17/11/2022


കുവൈറ്റ്‌ സിറ്റി : അദ്ധ്വാനത്തിന്റെ പങ്ക് ദൈവ സന്നിധിയിൽ സമർപ്പിക്കണമെന്ന് കുവൈറ്റ്‌ സിറ്റി മാർത്തോമാ ഇടവക വികാരിയും പ്രമുഖ വചനപ്രഘോഷകനുമായ റവ. എ. റ്റി. സഖറിയ പ്രസ്താവിച്ചു. കുവൈറ്റ്‌ സെന്റ് ജെയിംസ് മാർത്തോമാ ഇടവകയുടെ 12 -ാമത് ആദ്യഫലപ്പെരുന്നാൾ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ഉത്ഘാടനം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവിക നന്മയുടെ ആഘോഷമായി തീരുമ്പോഴാണ് ആദ്യഫല പെരുന്നാൾ അർത്ഥവത്താകുന്നതെന്ന് റവ. എ. റ്റി. സഖറിയ പറഞ്ഞു. സ്തോത്രാർപ്പണ ശുശ്രൂഷയ്‌ക്ക്‌ ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരിയും, ജനറൽ കമ്മിറ്റി ചെയർമാനുമായ റവ. ഷിബു കെ. അധ്യക്ഷത വഹിച്ചു. കുവൈറ്റ്‌ എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ്പ് പ്രസിഡന്റ്‌ റവ. ഫാ. ജോൺ ജേക്കബ്, കുവൈറ്റ്‌ സെന്റർ മാർത്തോമാ ജോയിന്റ് ഫെല്ലോഷിപ്പ് പ്രസിഡന്റ്‌ റവ. കെ. സി. ചാക്കോ, സെന്റ് പീറ്റേഴ്സ് സി. എസ്. ഐ. ചർച്ച് വികാരി റവ. സന്ദീപ് ഉമ്മൻ, കുവൈറ്റ്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് സെക്രട്ടറി റോയ് കെ. യോഹന്നാൻ, മാർത്തോമാ സഭാ കൗൺസിൽ അംഗം മനോജ്‌ മാത്യു, മാർത്തോമാ വൈദിക തെരഞ്ഞെടുപ്പ് സമിതി അംഗം അലക്സ്‌ ചെറിയാൻ, ചെന്നൈ - ബാംഗ്ലൂർ ഭദ്രാസന കൗൺസിൽ അംഗം തോമസ് സ്റ്റീഫൻ, ഇടവക പ്രതിനിധി ഡോ. പ്രമോദ് ജോൺ എന്നിവർ പൊതുസമ്മേളനത്തിൽ ആശംസകൾ അറിയിച്ചു. കുവൈറ്റ്‌ സെന്റ് ജോൺസ് മാർത്തോമാ ഇടവക വികാരി റവ. സി. സി. കുരുവിള, വെല്ലൂർ ഗൈഡൻസ് സെന്റർ ഡയറക്ടർ റവ. ആശിഷ് തോമസ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഇടവക വൈസ് പ്രസിഡന്റും ആദ്യഫല പെരുന്നാൾ ജനറൽ കൺവീനറുമായ ജോൺസൺ കുട്ടച്ചൻ സദസ്സിന് സ്വാഗതം ആശംസിക്കുകയും, ഇടവക സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ അന്നമ്മ ജോർജ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. ഇടവക അക്കൗണ്ട് ട്രസ്റ്റി ബേബി കെ. ദാനിയേലിന്റെ ആമുഖ പ്രസംഗത്തെ തുടർന്ന് സ്മരണിക പുറത്തിറക്കി. ഇടവക ഫിനാൻസ് ട്രസ്റ്റി ജേക്കബ് തോമസിന് ആദ്യ പ്രതി നൽകികൊണ്ട് കുവൈറ്റ്‌ സെന്റ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ജിജി മാത്യു സ്മരണിക പ്രകാശനം ചെയ്തു. പൊതുസമ്മേളനത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. ഗൃഹാതുര സ്മരണകൾ ഉണർത്തിയ വിനോദ കലാപരിപാടികളും, ലേലങ്ങളും, നറുക്കെടുപ്പുകളും, തത്സമയ സമ്മാനങ്ങളും, വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങളുടെ വില്പനയും ആദ്യഫല പെരുന്നാളിനെ ആകർഷകമാക്കി. വി. ഐ. പി. കൂപ്പണുകളിലൂടെ ലഭിക്കുന്ന തുക കിഡ്നി രോഗികളുടെ ഡയാലിസിസിന് വേണ്ടി നൽകുന്നതാണെന്ന് ഇടവക ട്രസ്റ്റിമാരായ ജേക്കബ് തോമസും, ബേബി കെ. ദാനിയേലും അറിയിച്ചു. ആദ്യഫല പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റ്‌ മ്യൂസിക് ബീറ്റ്സ്‌ അവതരിപ്പിച്ച ക്രിസ്തീയ സംഗീത സന്ധ്യയിൽ കാലാവസ്ഥയുടെ പ്രതികൂലങ്ങളെ അവഗണിച്ചും വൻ ജനപങ്കാളിത്തമായിരുന്നു. റവ. ഷിബു കെ. ചെയർമാനും, ജോൺസൺ കുട്ടച്ചൻ കൺവീനറുമായ ജനറൽ കമ്മറ്റിയിൽ അന്നമ്മ ജോർജ് (പ്രോഗ്രാം), ജേക്കബ് തോമസ് (ഫിനാൻസ്), എബി മാത്യു (ഫുഡ്‌), തോമസ് സ്റ്റീഫൻ (സുവനീർ), ബെക്കി സന്തോഷ്‌ (റിസപ്ഷൻ), ജോസ് സാമുവേൽ (പബ്ലിക് റിലേഷൻസ്‌), ബിജുമോൻ സി. ജോൺ (അമേരിക്കൻ ഓക്ഷൻ), ബാബുക്കുട്ടി കെ., തോമസ് മത്തായി (പ്രയർ സെൽ), സാം കരമാൻകൊട് (ഗെയിംസ്) എന്നിവർ കൺവീനർമാരായി 9 സബ് കമ്മറ്റികൾ ആദ്യഫലപ്പെരുന്നാളിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Related News