സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കണം : ആർ എസ് സി യൂത്ത് കൺവീൻ

  • 17/11/2022



കുവൈത്ത് സിറ്റി : രിസാല സ്റ്റഡി സർക്കിൾ സിറ്റി സോണിനു പുതിയ നേതൃത്വം നിലവിൽ വന്നു. കഴിഞ്ഞ ദിവസം ശർഖ്  ലാഹോർ ഓഡിറ്റോറിയത്തിൽ വെച്ച് നജീബ്  തെക്കേക്കാടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സെൻട്രൽ യൂത്ത് കൺവീൻ  ഐ സി എഫ് സിറ്റി സെൻട്രൽ സെക്രട്ടറി സ്വാദിഖ് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകൾക്ക് റഫീഖ് കൊച്ചന്നൂർ, നവാഫ് അഹ്മദ്, റഷീദ് മടവൂർ എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ: ചെയർമാൻ - ഇബ്രാഹിം ചപ്പാരപടവ്, ജനറൽ സെക്രട്ടറി - സിദ്ധീഖ് പനങ്ങാട്ടൂർ,  സെക്രട്ടറിമാർ:നൗഫൽ ചെമ്പ്ര, സാലിഹ് സഅദി, അനീസ് മുളയങ്കാവ്, മുസ്തഫ പാലത്തുങ്കര, ഷാഹിദ് തൃക്കരിപ്പൂർ, സഊദ് കുണ്ടുങ്ങൽ, ബഷീർ കൂർഗ്, ആരിഫ് അശറഫ്, ഖാദർ മൻസൂർ, മുഹമ്മദ്‌ ഇർഷാദ്, അബ്ദുൽ ഖാദർ സലാം.

സമൂഹത്തിന്റെ ഏത് തുറകളില്‍ ഇടപെടുന്ന വ്യക്തിയിലും ഉണ്ടായിരിക്കേണ്ട അനിവാര്യ ധാര്‍മികമൂല്യങ്ങളില്‍ സുപ്രധാനമാണ് പ്രതിബദ്ധത എന്നത്. വ്യക്തികള്‍ ചേര്‍ന്നുണ്ടാകുന്ന സമൂഹത്തോടു മാത്രമല്ല, പരിസ്ഥിതിയോടും പ്രകൃതിയോടും ഇതര ജീവികളോടുമെല്ലാം അവന് ബാധ്യതകളുണ്ട്. ഭൗതിക പ്രമത്തതയുടെ ആകര്‍ഷണീയതകളില്‍ വഞ്ചിതരായി ആസ്വാദ്യതകളോടുള്ള അത്യാര്‍ത്തി മനസ്സിനെ കീഴടക്കുമ്പോള്‍ ഈ ബാധ്യതകള്‍ അവനില്‍ വിസ്മൃതമാകുന്നു. അപരന് എന്തായാലെനിക്കെന്ത് എന്ന ചിന്ത വളര്‍ന്നുവരുന്നത് ഗുരുതരമായ സാമൂഹ്യവിപത്താണ്. പുതിയ കാലത്ത് സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കാൻ നാം ഒരോരുത്തരും തയ്യാറാവണമെന്ന് യൂത്ത് കൺവീൻ ആവശ്യപ്പെട്ടു.

Related News