ആറുവയസ്സുകാരനെ വളർത്തുനായ കടിച്ച സംഭവം; ഉടമയ്ക്ക് 10,000 രൂപ പിഴ, ചികിത്സാ ചെലവും നൽകണം

  • 19/11/2022

നോയിഡ: നോയിഡയില്‍ ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റിനുള്ളിൽ ആറു വയസുകാരനെ നായ ആക്രമിച്ച സംഭവത്തില്‍ ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. കുട്ടിയുടെ മുഴുവൻ ചികിത്സാ ചെലവും നൽകാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഗ്രേറ്റർ നോയിഡ അതോറിറ്റിയാണ് നായയുടെ ഉടമയ്ക്ക് പിഴ ചുമത്തിയത്. 

സ്‌കൂൾ വിട്ട് അമ്മക്കൊപ്പം മടങ്ങുകയായിരുന്നു കുട്ടി. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ടെക്‌സോൺ 4-ലെ ലാ റെസിഡൻഷ്യ സൊസൈറ്റി ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് കുട്ടിയും അമ്മയും. പതിനഞ്ചാം നിലയിലുള്ള ഫ്‌ളാറ്റിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്.

ഉടമയ്‌ക്കൊപ്പം ലിഫ്റ്റില്‍ കയറിയ നായ കുട്ടിയെ കണ്ട ഉടനെ തന്നെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സി സി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ നായയുടെ ഉടമയ്ക്ക് നോട്ടീസയച്ചതായി ഗ്രേറ്റർ നോയിഡ അതോറിറ്റി അധികൃതർ അറിയിച്ചു.
 

Related News