തൃശ്ശൂർ അസോസിയേഷൻ കുവൈറ്റ് ഓഫ് സ്നേഹഭവനം 2021 താക്കോൽദാനം നടത്തി

  • 20/11/2022


 തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് സ്നേഹഭവനം 2021 പദ്ധതിയുടെ താക്കോൽദാനം വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ.ബിന്ദു, മരണമടഞ്ഞ മുൻ അംഗം ശ്രീ ഉണ്ണികൃഷ്ണന്റെ ഭാര്യ ശ്രീമതി ജിജി ഉണ്ണികൃഷ്ണന് നൽകിക്കൊണ്ട് നിർവഹിച്ചു. തൃശ്ശൂർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിൽ പത്തൊമ്പതാം വാർഡിലാണ് വീട് നിർമ്മിച്ചു നൽകിയത്. തൃശ്ശൂർ അസോസിയേഷന്റെ ഉന്നത വിദ്യാഭ്യാസ സഹായങ്ങൾ, ചികിത്സ സഹായങ്ങൾ, മറ്റ് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെ പ്രശംസിച്ച മന്ത്രി ഇനിയും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ട്രാസ്കിന് ആകട്ടെ എന്ന് ആശംസിച്ചു. ചടങ്ങിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷിനിത ആഷിക്, ട്രാസ്ക് സോഷ്യൽ വെൽഫെയർ കൺവീനർ ശ്രീ റാഫി എരിഞ്ഞേരി, മുൻ ഭാരവാഹികൾ,നാട്ടിലുള്ള ട്രാസ്ക് അംഗങ്ങൾ, മുൻ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും എല്ലാം മുൻ ഭാരവാഹികൾക്കും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് നന്ദി രേഖപ്പെടുത്തുന്നു

Related News