കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് "ആദരം" സംഘടിപ്പിച്ചു

  • 20/11/2022

കുവൈറ്റ് സിറ്റി : കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് "ആദരം" പരിപാടി സംഘടിപ്പിച്ചു. ഫർവാനിയ സോണൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ ഫർവാനിയ ബ്രാഞ്ചിന്റെ കളിക്കാരെയും കൊറോണ പ്രതിസന്ധിയിൽ ഫർവാനിയ ബ്രാഞ്ചിന്റെ കീഴിൽ കോവിഡ് പ്രവർത്തനങ്ങൾക്ക് സഹകരിച്ച ബ്രാഞ്ച് പ്രവർത്തകരെയും ആദരിക്കുന്നതിന് വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ബദർ അൽ സമാ ഹാളിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് പ്രസിഡന്റ് സലിം പി പി പി അധ്യക്ഷത വഹിച്ചു. ചടങ്ങ് കേന്ദ്ര പ്രസിഡന്റ് കെസി റഫീഖ് ഉൽഘാടനം ചെയ്തു. ആദരത്തിന് അർഹരായവർക്കുള്ള മെമെന്റൊ ബ്രാഞ്ച് വർക്കിംഗ് പ്രസിഡൻറ് സെജ്ബീർ അലി കാപ്പാടിൻ്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര സോണൽ ബ്രാഞ്ച് നേതാക്കൾ സമ്മാനിച്ചു. കേന്ദ്ര വൈസ് ചെയർമാൻ എ പി അബ്ദുൾ സലാം മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര വിപി മാരായ, KH മുഹമ്മദ് ,അബ്ദുൽ കലാം മൗലവി, സുൽഫിക്കർ, OP ഷറഫുദീൻ, സുൽഫിക്കർ MP, ഫർവാനിയ സോണൽ പ്രസിഡന്റ് നാസർ , അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് ലത്തീഫ് , ഖൈത്താൻ ബ്രാഞ്ച് പ്രസിഡന്റ് സാബിർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സോണൽ നേതാക്കളായ മഹമൂദ് പെരുമ്പ, PM ശരീഫ്, യൂസഫ് CV, നാസർ NP, ബ്രാഞ്ച് ട്രെഷറർ ഗഫൂർ നൂർമഹൽ , ബ്രാഞ്ച് VP മാരായ ഷഹീൻ, ഷമാസ്, നദീർ T, മൊയ്നുദീൻ, നിസാം ,തൽഹത്ത്, അസലം T എന്നിവർ നേത്ര്വതം നൽകിയ പരിപാടിക്ക് ബ്രാഞ്ച് ജന സെക്രട്ടറി സാജിദ് ടികെപി സ്വാഗതവും കമ്യൂണിക്കേഷൻ വിപി റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.

Related News