കുവെറ്റ് ക്നാനായ ദേവാലയം - ഹാർവെസ്റ്റ് ഫെസ്റ്റിവൽ

  • 20/11/2022


സെൻറ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ അബാസിയ ഇന്ത്യൻ സെൻട്രൽ സ്ക്കൂൾ അങ്കണത്തിൽ വളരെ വിപുലമായി കൊണ്ടാടി. വികാരി ഫാ. തോമസ് ജേക്കബ്ബ് ആഞ്ഞിലിമൂട്ടിൽ ന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം NECK അഡ്മിനി ട്രേറ്റർ റോയി കെ. യോഹന്നാൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിചു.
പ്രസ്തുത ചടങ്ങിൽ ക്നാനായ ആർച് ബിഷപ് അഭിവന്ദ്യ കുറിയാക്കോസ് മാർ സേവേറിയോസ്, NECK ചെയർമാൻ ഇമ്മാനുമേൽ ഗരീബ് എന്നിവരുടെ സന്ദേശം അറിയിക്കുകയുണ്ടായി. ചടങ്ങിൽ ഫാർവെസ്റ്റ് സുവനീർ പ്രകാശനം കൺവീനർ മിലൻ അറയ്ക്കൽ ജോയൽ ജേക്കബിന് നൽകി നിർവ്വഹിചു. ഇടവകയുടെ 2023 കലണ്ടർ എൽബീൻ ഏബ്രഹാം ഫാദർ സിബി എൽദോസ് ഇടത്തിലിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ കുവൈറ്റിന്റെ പൊതുമണ്ഡലത്തിലും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും മികവുറ്റ സംഭാവനകൾ നൽകുന്ന മനോജ് മാവേലിക്കര, ഹബീബുള്ള മുറ്റിച്ചൂർ , ഷെനി ഫ്രാങ്ക്, സെലിബ്രിറ്റി ഗായിക രൂത്ത് ആൻ ടോബി എന്നിവരെ ആദരിക്കുകയുണ്ടായി.
ഫാ. ജോൺ ജേക്കബ്ബ്, ഫാ സീബി എൽദോസ്, ഫാ. മാത്യു എം. , ഫാ. വർഗീസ് കാവനാറ്റിൽ, ഫാ. ജിബു ചെറിയാൻ, ഷെബി തോമസ്, ട്രസ്റ്റി സജു ഉതുപ്പാൻ, ജേക്കബ്ബ് മാത്യു, സോ മോൾ ജോസഫ്, ജോസഫ് മാത്യു, റഹാൻ രതീഷ് എന്നിവർ ആശംസകൾ അറിയിചു.
പൊതുസമ്മേളനത്തിൽ സെക്രട്ടറി 
റെയ്ജു അരീക്കര സ്വാഗതവും, ഹാർവെസ്റ്റ് ജനറൽ കൺവീനർ അനിൽ ചാക്കോ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിനോട് അനുബന്ധിച്ച് 10 പ്രയർ ഗ്രൂപ്പുകൾ പങ്കെടുത്ത ക്നാനായ കുടിയേറ്റ പെതൃക റാലി, നൃത്ത- കലാ പ്രകടനങ്ങൾ, ഗാനമേള, ഗെയിംസ്, ഫുഡ് കോർട്ട്, റാഫിൾ ഡ്രോ, എന്നിവയും ഉണ്ടായിരുന്നു.
വിവിധ പ്രവർത്തനങ്ങൾക്ക് സുനിൽ ജോസഫ്, എബി തോമസ്, ജീജി ചാലു പറമ്പിൽ, അലക്സ് മാത്യു, മജോ മാത്യു, സജിത്ത് ഉതുപ്പാൻ എന്നിവർ നേതൃത്വം നൽകി.

Related News