നിക്ഷിപ്ത താല്പര്യങ്ങൾ ഒളിച്ച് കടത്തുന്ന പാഠ്യ പദ്ധതി പരിഷ്കരണ നീക്കം ഉപേക്ഷിക്കുക: ഫഹാഹീൽ ഐ.സി.എഫ്

  • 20/11/2022


കുവൈത്ത് സിറ്റിഃ കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മറവിൽ ചില തത്പര കക്ഷികളുടെ നിക്ഷിപ്ത താല്പര്യങ്ങൾ അടിച്ചൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.സി.എഫ് ഫഹാഹീൽ സെന്ട്രൽ നേതൃത്വ ക്യാമ്പ് പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. നമ്മുടെ രാജ്യം എക്കാലവും കാത്ത് സൂക്ഷിച്ച് പോന്ന ബഹുസ്വരത, മത സ്വാതന്ത്രം, മൂല്യ തുടങ്ങിയ ആശയങ്ങൾക്ക് പകരം ലിംഗസമത്വം, ജന്റർ ഓഡിറ്റിംഗ്, സ്വതന്ത്ര യുക്തി ചിന്ത തുടങ്ങിയ നമ്മുടെ സംസ്കാരത്തിന് തന്നെ നിരക്കാത്ത ആശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തല്പര കക്ഷികളുടെ നീക്കത്തിനെതിരെ ജഗ്രത വേണം എന്ന് ഭരണാധികാരികളോടും പൗര സമൂഹത്തോടും ക്യാമ്പ് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ രംഗത്തെ കാതലായ വിഷയങ്ങളും, വിദ്യാർത്ഥി, അദ്ധ്യാപക അനദ്ധ്യാപക സംഘടനകളിലെ അന്ധമായ കക്ഷിരാഷ്ട്രീയ വിദേയത്വവും വിരോധവും തീർക്കുന്ന കലാലയങ്ങളിലെ കൊലപാതകങ്ങളും, കൊടിയ അക്രമങ്ങളും ചർച്ചയക്കാതെയും, പരിഹാരം നിദ്ദേശിക്കാതെയും ഉള്ള ഈ പരിഷ്കരണ ചർച്ചകളുടെ ഉദ്ദേശ ശുദ്ധിയെ തന്നെ സംശയിക്കേണ്ടതാണ് എന്ന് ക്യാമ്പ് വിലയിരുത്തി. സയ്യിദ് സ്വാദിഖ് തങ്ങൾ അവതരിപ്പിച്ച പ്രമേയത്തെ അബ്ദുൽ ലത്തീഫ് തോന്നിക്കര പിന്തുണച്ചു.

സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടന്ന ക്യമ്പ് നാഷണൽ ഐ.സി.എഫ് ഫിനാൻസ് സെക്രട്ടറി ശുകൂർ കൈപ്പുറം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് അലവി സഖാഫി തെഞ്ചേരി, അബ്ദുള്ള വടകര, നവാസ് ശംസുദ്ദീൻ, ഹനീഫ് വെള്ളച്ചാൽ, നൗഫൽ, റഫീഖ് സഖാഫി തെന്നല എന്നിവർ നേതൃത്വം നൽകി. ശംസുദ്ദീൻ കാമിൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എഞ്ചിനീയർ അബൂബക്കർ സിദ്ദീഖ് സ്വാഗതവും മുജീബ് ഇർഫാനി നന്ദിയും പറഞ്ഞു.

Related News