കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

  • 20/11/2022

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും കര്‍ഷകരെ വാഹനങ്ങള്‍കൊണ്ട് ചതക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് അധ്യഷന്‍ കുറ്റപ്പെടുത്തി.


മിനിമം താങ്ങുവില, നഷ്ടപരിഹാരം, കാര്‍ഷിക നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങി കര്‍ഷകര്‍ക്കുനല്‍കിയ ഉറപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ മോദിസര്‍ക്കാര്‍ പിന്‍വലിച്ചതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു ശനിയാഴ്ച.

'മോദി സര്‍ക്കാര്‍, കര്‍ഷകരെ വാഹനം കൊണ്ട് ചതച്ചു, 50 ശതമാനം താങ്ങുവിലയും നല്‍കിയില്ല, രക്തസാക്ഷികളായ 733 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും അനുവദിച്ചില്ല, അവര്‍ക്കെതിരായുള്ള കേസ് പോലും പിന്‍വലിച്ചില്ല. കഴിഞ്ഞ വര്‍ഷം ഇത്തരം വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ 'വിജയ് ദിവസ്' ആഘോഷിച്ചിരുന്നു.' -മല്ലികാര്‍ജുന്‍ ഗാര്‍ഖെ ട്വീറ്റ് ചെയ്തു.

Related News