നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

  • 20/11/2022

കൊല്‍ക്കത്ത: ബംഗാളി നടി ഐന്ദ്രില ശർമ്മ  അന്തരിച്ചു. കഴിഞ്ഞ ദിവസം ഒന്നിലധികം ഹൃദയസ്തംഭനങ്ങൾ അനുഭവപ്പെട്ട ഐന്ദ്രില ഗുരുതരാവസ്ഥയിലായിരുന്നു. 24 കാരിയായ നടിയുടെ മരണം ഉച്ചയ്ക്ക് 12.45നാണ് സംഭവിച്ചത്. 

നവംബര്‍ ഒന്നാം തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായ ഐന്ദ്രിലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി സിടി സ്‌കാന്‍ റിപ്പോര്‍ട്ടുസൂചന നല്‍കിയിരുന്നു. രണ്ടുതവണയാണ് അര്‍ബുദരോഗത്തെ ഐന്ദ്രില അതിജീവിച്ചത്. 

അടുത്തിടെ ഡോക്ടർമാർ ഐന്ദ്രിലയെ ക്യാൻസർ മുക്തയായി പ്രഖ്യാപിക്കുകയും അഭിനയത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. ബംഗാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് ഐന്ദ്രില. 'ജുമുർ' എന്ന ടിവി ഷോയിലൂടെ ചലച്ചിത്ര രംഗത്തേക്ക് ഇവര്‍ ചുവടുവെച്ചത്. ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ പരിപാടികളിലൂടെ ജനപ്രീതി നേടി. ചില ഓ.ടി.ടി. പ്രോജക്ടുകളുടെ ഭാഗവുമായിരുന്നു ഐന്ദ്രില. അടുത്തിടെ പുറത്തിറങ്ങിയ ഭാഗര്‍ എന്ന വെബ്‌സീരീസിലും ഐന്ദ്രില ഭാഗമായിരുന്നു.
 

Related News