ഭാര്യയോടുള്ള ദേഷ്യത്തിന് ആറു വയസുകാരനെ പിതാവ് കൊലപ്പെടുത്തി

  • 20/11/2022

മുംബൈ: മുംബൈയിൽ ഭാര്യയോടുള്ള ദേഷ്യത്തിന് ആറു വയസുകാരനെ അച്ഛൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മലാഡ് സ്വദേശിയായ നന്ദൻ അധികാരി എന്നയാളാണ് മകന്‍ ലക്ഷിനെ കൊലപ്പെടുത്തിയത്. 

പ്രതിയെ പോലീസ് പിടികൂടി. പ്രാദേശികമായുള്ള കടകളിലെ മുട്ട വ്യാപാരമായിരുന്നു ഇയാളുടെ ജോലി. മലാഡിലെ മാല്‍വാനി ചര്‍ച്ച് മാര്‍ക്കറ്റ് ഭാഗത്താണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാവിലെ നന്ദൻ ഭാര്യ സുനിതയുമായി വഴക്കിട്ടിരുന്നു. 

ഇതിന് പിന്നാലെ പതിമൂന്നുകാരിയായ മൂത്തമകളെ സ്ക്കൂളിൽ വിടാനായി ഭാര്യ പോയ സമയത്താണ് കൊലപാതകം നടത്തിയത്. തിരികെ വീട്ടിൽ എത്തിയ കുട്ടിയുടെ അമ്മയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകന്‍റെ മൃതദേഹം കണ്ടത്. 
 

Related News