ലക്ഷദ്വീപിൽ പോക്സോ കേസില്‍ ദമ്പതികൾക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും

  • 20/11/2022

കൊച്ചി: ലക്ഷദ്വീപിൽ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച രണ്ടു കേസുകളിൽ പ്രതികളായ ദമ്പതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ലക്ഷദ്വീപ് മിനിക്കോയി സ്വദേശി മൂസ കുന്നുഗോത്തി (51), ഭാര്യ നൂർജഹാൻ ബണ്ടാരഗോത്തി (43) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. കവരത്തി പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇരട്ട ജീവപര്യന്തം തടവും 4.50 ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടികൾക്ക് നൽകണം. ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു കേസിൽ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. 

പത്ത് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടവിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തതാണ് പ്രതികൾക്കെതിരായ കുറ്റം. നൂർജഹാൻ ആണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Related News