മംഗളൂരു സ്ഫോടനം: ഗൂഢാലോചന കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്

  • 20/11/2022

മംഗളൂരു സ്ഫോടനത്തിൽ ഗൂഢാലോചന കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. കർണാടക എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. അതേസമയം സംഭവത്തിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. 

മംഗളൂരുവിന് പുറമെ ശിവമോഗ, മൈസൂരു എന്നിവടങ്ങളിൽ ഉൾപ്പടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ആരോഗ്യനില മോശമായി തുടരുന്നതിനാൽ മുഖ്യപ്രതി ഷാരികിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതിയുമായി അടുത്ത ബന്ധമുള്ള രണ്ട് പേരെ കൂടിയാണ് ശിവമോഗയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മംഗളൂരവിലെത്തിച്ച് ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം സ്ഫോടനത്തിലൂടെ മംഗളൂരുവിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് എ.ഡി.ജി.പി അലോക് കുമാർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച എൻ.ഐ.എ സംഘവും മംഗളൂരുവിൽ തുടരുകയാണ്. സ്ഫോടനത്തിന് പിന്നിലെ തീവവ്രാദ പശ്ചാത്തലം സംബന്ധിച്ചാണ് എൻ.ഐ.എയുടെ അന്വേഷണം.

Related News