സ്വീകരണം നൽകി

  • 21/11/2022

 


ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ മെഡിമിക്സ്-എ. വി. എ. ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടരും ജീവകാരുണ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വുമായ ഡോക്ടർ എ. വി. അനൂപിന്ന്, ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച് സെന്റർ (നിയാർക് )കുവൈറ്റ്‌ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഫർവ്വാനിയ തക്കാര റെസ്റ്റോറന്റിൽ നടന്ന സ്വീകരണ യോഗത്തിൽ ചെയർമാൻ എം. എ. ബഷീർ അധ്യക്ഷത് വഹിച്ചു.   നിയാർക് പുറത്തിറക്കുന്ന പുതിയ അവബോധ വീഡിയോ Dr. അനൂപ് ലോഞ്ച് ചെയ്തു. മുനവ്വർ മുഹമ്മദ്‌, എം. എ. റഷീദ്, കിച്ചു അരവിന്ദ്, ടി .പി നാസർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. സംഘടനയുടെ ഉപഹാരം ചാപ്റ്റർ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് Dr. അനൂപിന്ന് നൽകി. Dr. അനൂപ് മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി ബഷീർ ബാത്ത സ്വാഗതവും ട്രഷറർ അബ്ദുൽ വാഹിദ് നന്ദിയും രേഖപ്പെടുത്തി.

Related News