കൊല്ലം ജില്ലാ പ്രവാസി സമാജം ആദരിച്ചു

  • 21/11/2022


കുവൈറ്റ് സിറ്റി : - തിരൂർ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി എസ്സിനു മികച്ച വിജയം നേടിയ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അബ്ബാസിയ യൂണിറ്റ് അംഗം ജയകുമാറിന്റെ മകൾ അഞ്ജലി ജയകുമാറിനെ സമാജം ആദരിച്ചു. 

പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തമ്പി ലൂക്കോസ് , രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ , റെജി മത്തായി എന്നിവർ സംസാരിച്ചു. സമാജത്തിന്റെ ഉപഹാരം ജോയ് ജോൺ തുരുത്തിക്കര ജയകുമാറിന് കൈമാറി. ജോ: കൺവീനർ ജോയ് തോമസ് സ്വാഗതവും ഷാജി സാമുവൽ നന്ദിയും പറഞ്ഞു.

Related News