തരൂരിന്റെ വിലക്ക്: എം.കെ രാഘവൻ നൽകിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ

  • 21/11/2022

കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടെണ്ടി വന്നെന്ന വാർത്തയിൽ നെഹ്‌റു കുടുംബത്തിന് അത്യപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടെണ്ടി വന്നത് സമ്പന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി.

തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താൻ ഖാർഗെയോട് സോണിയാ ഗാന്ധി നിർദേശിച്ചതായാണ് വിവരം. എം.കെ രാഘവൻ നല്കിയ പരാതി വിശദമായ് പരിഗണിച്ച് തീർപ്പാക്കാൻ സോണിയാ ഗാന്ധിയുടെ നിർദേശം നൽകി. കോഴിക്കോട് തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി എം കെ രാഘവൻ എംപി പരാതി നൽകിയിരുന്നു.

സംഭവം അതീവ ഗൗരവകരം എന്നും ഇക്കാര്യo അന്വേഷിക്കാൻ കെ പി സി സി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന് എം പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുമെന്നും രാഘവൻ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു.

Related News