കൌമാരം അറിഞ്ഞു കൈകാര്യം ചെയ്യേണ്ടുന്ന പ്രായം: റഷീദ്‌ കുട്ടമ്പൂർ

  • 22/11/2022



മക്കൾ ദൈവാനുഗ്രഹവും ജീവിതത്തിൻറെ കൺകുളിർമയാണെന്നും അത് ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്യുക എന്നത് രക്ഷിതാവിൻറെ ബാധ്യതയുമാണെന്നും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ട്രൈനറുമായ  റഷീദ് കുട്ടമ്പൂർ പ്രസ്ഥാവിച്ചു. 

കുവൈത്ത് കേരള ഇസ്ലാഹി സെൻറർ വിദ്യഭ്യാസ വകുപ്പിന് കീഴിൽ നടത്തപ്പെടുന്ന സി.ആർ.ഇ പഠിതാക്കളുടെ രക്ഷിതാക്കൾക്കു വേണ്ടി സംഘടിപ്പിച്ച പാരൻറ്സ് കോർണറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മക്കളുടെ മാനസിക ശാരീരിക വളർച്ചയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘട്ടമാണ് ബാല്യത്തിനും പാകതക്കുമിടയിലുള്ള കൌമാരപ്രായം. മനുഷ്യൻ ഏറ്റവും ഔന്ന്യത്തത്തിലെത്തുന്നതിന് ഈ ഘട്ടത്തിലെ ശരിയായ പരിചരണത്തിലൂടെ സാധ്യമാകുന്നു എന്നത് പോലെ തന്നെ എല്ലാ ചാപല്യങ്ങളും പിടികൂടാൻ സാധ്യതയുള്ള പ്രായവും അതാണെന്നും ആ പ്രയാത്തിലുള്ള മക്കളെ കൂട്ടുകാരെപ്പോലെ കൂടെ നടന്നു പരിചരിക്കണമെന്നും  റഷീദ് ഉദാഹരണങ്ങളിലൂടെ ബോധ്യപ്പെടുത്തി. 

കെ.കെ.ഐ.സി പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി സംഗമം ഉദ്ഘാടനം ചെയ്തു.

സെൻറർ ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ വിദ്യഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്ട് സ്വാഗതവും സി.ആർ.ഇ ഇൻസ്ട്രക്ടർ സമീർ എകരൂൽ സമാപന സംസാരവും നിർവഹിച്ചു.

Related News