കൊല്ലം ജില്ലാ പ്രവാസി സമാജ് കുവൈറ്റ് അബ്ബാസിയ ന പുനസംഘടിപ്പിച്ചു

  • 23/11/2022


കുവൈറ്റ് സിറ്റി:- കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് വാർഷിക സമ്മേളനത്തിന് മുന്നോടിയായി അബ്ബാസിയ യൂണിറ്റ് പുനസംഘടിപ്പിച്ചു. പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങൾ സോഷ്യൽ മീഡിയയിലേക്കു മാത്രം ചുരുങ്ങുകയും സഹ പ്രകർത്തവരോടു പോലും നേരിട്ടുളള സംവേദനങ്ങൾ കുറയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മയ്ക്ക് പ്രസക്തിയേറെയാണെന്നു ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ പിറന്ന നാടിന്റെ പേരിലുള്ള ഈ കൂട്ടായ്മയിൽ എല്ലാവരും ചേർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ധ്യക്ഷൻ എടുത്തു പറഞ്ഞു. ഒരു ആവശ്യം ഉണ്ടാകുമ്പോൾ മാത്രം സംഘടനകളെ സമീപിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും ജനറൽ സെക്രട്ടറി നിർദ്ദേശിച്ചു. ട്രഷറർ തമ്പിലൂക്കോസ്, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, റെജി മത്തായി എന്നിവരും സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി ഷാജി സാമുവൽ (കൺവീനർ) ജോയ് തോമസ്, രതീഷ് രാജൻ (ജോ: കൺ വീനേഴ്സ്) ബിനോയ് ബാബു, വിജി കുമാർ , റിനു ജോയ് , ജയകുമാരി , പ്രിൻസ് ഡാനിയേൽ, ലിവിൻ വർഗ്ഗീസ്, ജയകുമാർ ആർ, അനിൽകുമാർ, നോബിൾ ജെ, സുരേഷ് കുമാർ , റിനിൽ രാജൂ പ്രീത വി , എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ജോയ് തോമസ് സ്വാഗതവും ,ഷാജി സാമുവൽ നന്ദിയും പറഞ്ഞു.

Related News