59-ാം മത് കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക ദിനവും വജ്ര ജൂബിലി ഉദ്ഘാടനവും നവംബർ 25ന്

  • 24/11/2022



കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവകയുടെ 59-ാംമത് ഇടവക ദിനവും , ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും 2022 നവംബർ 25ന് നടത്തും. ആസ്പെയർ ഇൻഡ്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് വൈകിട്ട് 5 മണിക്കാണ് പരിപാടികൾ നടക്കുക എന്ന് അധികൃതർ അറിയിച്ചു.
  
വജ്രജൂബിലി പ്രവർത്തനങ്ങളും ഇടവക ദിന സമ്മേളനവും മലങ്കര മാർത്തോമ്മ സുറിയാനി സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡേഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ ഉദ്ഘാടനം നിർവ്വഹിക്കും. തദവസരത്തിൽ വിവിധ സഭാ നേതാക്കന്മാരും പ്രവർത്തകരും പങ്കെടുക്കുന്നതാണ്.

വജ്രജൂബിലി ആഘോഷങ്ങൾ , പദ്ധതികളും പരിപാടികളും ഒരു വർഷം നീണ്ടു നിൽക്കുന്നതാണ്. ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഇടവക കൈസ്ഥാന സമിതി ( Executive Committe) തിരഞ്ഞെടുത്ത് ഇടവക സംഘം (General Body) അംഗീകരിച്ച 11 സബ് കമ്മിറ്റികൾക്കാണ് .

ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് വജ്ര ജൂബിലി ലോഗോയും തീമും പ്രകാശനം ചെയ്യും.

വജ്ര ജൂബിലി പരിപാടികളുടെ ഭാഗമായി വിവിധ ക്ലാസ്സുകളും സംഘടിപ്പിക്കും.

Related News