പിടിച്ചെടുത്ത് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന 500 കിലോയിലേറെ കഞ്ചാവ് എലി തിന്നതായി പോലീസ്

  • 24/11/2022

ഉത്തര്‍പ്രദേശ്: വിവിധ കേസുകളിലായി പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന അഞ്ഞൂറു കിലോഗ്രാമിലേറെ കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പോലീസ്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മഥുര പോലീസ് ഇക്കാര്യം അറിയിച്ചത്. 

മഥുര ജില്ലയിലെ ഹൈവേ, ഷേര്‍ഗഢ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നുവെന്നാണ് പോലീസ് കേടതിയെ അറിയിച്ചത്. അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. 

തുടര്‍ന്നാണ് എലി ശല്യം ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. അറുപതു ലക്ഷത്തിന്റെ കഞ്ചാവാണ് എലികള്‍ തിന്നു നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എലി ചെറുതാണെന്നും പോലീസിനെ പേടിയില്ലെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി കേസ് നവംബര്‍ 26 ലേക്ക് മാറ്റിവെച്ചു.

Related News