സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച്‌ സുപ്രീം കോടതി

  • 25/11/2022

ദില്ലി: സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച്‌ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയത്. അറ്റോണി ജനറലിനും കോടതി പ്രത്യേക നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം പ്രതികരണം തേടിയാണ് നോട്ടീസ്. പത്തു വര്‍ഷമായി ഹൈദരാബാദില്‍ ഒന്നിച്ചു കഴിയുന്ന സ്വവര്‍ഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.


മതവിവാഹ നിയമങ്ങളില്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നത് എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേരള, ദില്ലി ഹൈക്കോടതികളില്‍ ഹര്‍ജികളില്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതിയിലെ അപേക്ഷകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാം എന്ന് കേന്ദ്രം സമ്മതിച്ചു എന്ന് ഹര്‍ജിക്കാര്‍ അറിയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് നോട്ടീസയയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.

Related News