കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങ് വിവാദത്തില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ക്ഷണിച്ചിട്ടും ബിജെപി നേതാക്കള്‍ എത്തിയില്ലെന്ന് മമത പറഞ്ഞു. ചടങ്ങിനെത്തിയ സിപിഎം നേതാവ് ബിമന്‍ ബോസിന് നന്ദിയെന്നും മമത കൂട്ടിച്ചേര്‍ത്തു. മുന്‍ നിരയില്‍ സീറ്റ് നല്‍കിയില്ല എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ജനാധിപത്യ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?