ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം; 67കാരനായ വ്യവസായി മരിച്ചു

  • 25/11/2022

ബെംഗളൂരു: ബെംഗളൂരുവില്‍ 67കാരനായ വ്യവസായി മരിച്ചത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം ഉണ്ടായി. വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വ്യവസായി തന്‍റെ പെൺസുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം വന്നാണ് മരിച്ചതെന്നാണ് പോലീസ് പറഞ്ഞു.

നവംബർ 17നായിരുന്നു വ്യവസായിയുടെ മൃതദേഹം കണ്ടെത്തിയത്. ജെപി നഗറിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 35കാരിയായ പെൺസുഹൃത്തിലേക്ക് പോലീസ് എത്തുന്നത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. വ്യവസായി മരിച്ചതോടെ യുവതിയും ഭർത്താവും ചേർന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.

മരുമകളുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് വ്യവസായി പോയതെന്ന് ഇയാളുടെ കുടുംബാഗങ്ങളെ ചോദ്യം ചെയ്തപ്പോൾ അറിഞ്ഞു. തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബാഗങ്ങള്‍ പോലീസില്‍ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. 

Related News