ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ പ്രത്യേക മാർഗനിർദ്ദേശമിറക്കി ഐ സി എം ആർ

  • 27/11/2022

കുറഞ്ഞ ഗ്രേഡ് പനി, വൈറല്‍ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസര്‍ച്ച്‌. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും ഐസിഎംആര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൃത്യമായ സമയക്രമം പാലിച്ചിട്ടേ മരുന്നുകള്‍ നല്‍കാവൂ എന്നും ശനിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


ന്യുമോണിയക്ക് അഞ്ച് ദിവസത്തേക്കും ഗുരുതരമായ ന്യുമോണിയയ്ക്ക് എട്ട് ദിവസത്തേക്കും ആന്‍റിബയോട്ടിക്കുകള്‍ നല്‍കണമെന്ന് ഐ സി എം ആർ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ത്വക്ക് രോഗം, സാരമല്ലാത്ത അണുബാധ എന്നിവയ്ക്ക് അഞ്ച് ദിവസവും ന്യുമോണിയക്ക് അഞ്ച് ദിവസം എന്നിങ്ങനെയാണ് ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതെന്ന് മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ശുപാര്‍ശ ചെയ്യുന്ന കാലയളവിനപ്പുറം മരുന്ന് നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം. ഗുരുതരമായ രോഗബാധിതരായ രോഗികള്‍ക്ക് എംപിരിക് ആന്‍റിബയോട്ടിക് തെറാപ്പി പരിമിതപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സാധാരണ ഗതിയില്‍ കഠിനമായ സെപ്സിസ്, സെപ്റ്റിക് ഷോക്, സാധാരണ ന്യുമോണിയ, ഗുരുതരമായ ന്യുമോണിയ , നെക്രോടൈസിങ് ഫാറ്റിയെസിങ് എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് എംപിരിക് ആന്റിബയോട്ടിക് തെറാപ്പി നല്‍കുക. അതിനാല്‍ മികച്ച തെറാപ്പി നല്‍കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

2021 ജനുവരി 1നും ഡിസംബര്‍ 31നും ഇടയില്‍ നടത്തിയ ഒരു ഐ സി എം ആർ സര്‍വേയില്‍ ന്യുമോണിയ, സെപ്‌റ്റിസീമിയ എന്നിവയുടെ ചികിത്സയ്ക്കായി പ്രധാനമായും നല്‍കുന്ന ശക്തമായ ആന്‍റിബയോട്ടിക്കായ കാര്‍ബപെനെമില്‍ നിന്ന് ഇന്ത്യയിലെ വലിയൊരു വിഭാഗം രോഗികള്‍ക്കും പ്രയോജനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി.

Related News