ഗുജറാത്തിൽ സഹപ്രവർത്തകരെ ജവാന്‍ വെടിവെച്ച് കൊലപ്പെടുത്തി

  • 27/11/2022

ഗാന്ധിനഗര്‍: ഗുജറാത്തിൽ സഹപ്രവർത്തകരെ ജവാന്‍ വെടിവെച്ച് കൊലപ്പെടുത്തി.  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാനാണ് സഹപ്രവര്‍ത്തകരെ വെടിവെച്ചത്. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ജവാനാണ് എ കെ 47 തോക്ക് ഉപയോഗിച്ച് രണ്ട് ജവാന്മാരെ വെടിവെച്ച് കൊന്നത്. 

പോർബന്തറിലെ ക്യാമ്പിൽ കഴിയുന്നതിനിടെ ജവാന്മാർക്കിടയിൽ വാക്കുതർക്കം ഉണ്ടായി. ഇത് പിന്നീട് രൂക്ഷമാകുകയും ആക്രമണത്തിൽ കലാശിക്കുകയും ആയിരുന്നു. സംഭവത്തില്‍ രണ്ട് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ഇവരെ ആദ്യം പോർബന്തറിലെ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് ജാംനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. മണിപ്പൂരിൽ നിന്നുള്ളവരാണ് സംഭവത്തിൽ ഉൾപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

Related News