നിര്‍ബന്ധിതമതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധം: കേന്ദ്രം സുപ്രിംകോടതിയില്‍

  • 28/11/2022

നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. നിര്‍ബന്ധിതമതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിതമതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതപരിവര്‍ത്തനത്തിനില്ലെന്നും കേന്ദ്രം വ്യക്തമാക്കി.


ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ അവകാശത്തിന്റെ ഭാഗമായി ഏതെങ്കിലും ഒരു വ്യക്തിയെ നിര്‍ബന്ധിപ്പിച്ച്‌ മതപരിവര്‍ത്തനം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നാണ് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചിരിക്കുന്നത്.

ചൂഷണം ചെയ്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടത്തുന്നത് തടയാന്‍ ശക്തമായ നിയമനിര്‍മ്മാണം ആവശ്യമാണ് എന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. അത്തരം നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവരേണ്ടത് സംസ്ഥാനങ്ങളാണ്. നിലവില്‍ ഒഡീഷയും കര്‍ണാടകയും ഗുജറാത്തും ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഉള്‍പ്പടെ 9 സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിയമം ഉണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.

Related News