വിദേശത്ത് നിന്ന് പിതാവ് കൊണ്ടുവന്ന ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരന്‍ മരിച്ചു

  • 28/11/2022

ഹൈദരാബാദ്: വിദേശത്ത് നിന്ന് പിതാവ് കൊണ്ടുവന്ന ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടു വയസുകാരന്‍ മരിച്ചു. തെലങ്കാനയില്‍ വാറങ്കല്‍ സ്വദേശിയായ കങ്കൻ സിംഗിന്‍റെ മകൻ സന്ദീപ് സിംഗ് ആണ് ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്.  ശാരദ ഹൈസ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

രാജസ്ഥാൻ സ്വദേശിയായ കങ്കൻ സിംഗ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാറങ്കലിലെത്തിയതാണ്. ഇവിടെ ടൗണില്‍ ഒരു ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുകയാണ്. ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. അടുത്തിടെ കങ്കൻ സിംഗ് ഓസ്ട്രേലിയയിലേക്ക് യാത്ര പോയിരുന്നു. ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ മക്കള്‍ക്കായി കൊണ്ടുവന്നതാണ് ചോക്ലേറ്റ്. 

പിതാവ് ഓസ്‌ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് സഹപാഠികൾക്ക് കൊടുക്കാനായി കുട്ടി സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ച് സുഹൃത്തുക്കൾക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങികയായിരുന്നു. തുടർന്ന് കുട്ടിയെ സ്കൂൾ അധികൃതർ വാറങ്കലിലെ എം.ജി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

Related News