ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഭാര്യയും മകനും അറസ്റ്റില്‍

  • 28/11/2022

ഡല്‍ഹി: ഡല്‍ഹിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യയും മകനും പിടിയില്‍. പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസാണ് കൊല്ലപ്പെട്ടത്. മകന്റെ സഹായത്തോടെയാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. 

ഭാര്യയും മകനും ചേര്‍ന്ന് ഇയാള്‍ക്ക് ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി. ഫ്രിഡ്ജില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ഉപേക്ഷിച്ചു. കഴിഞ്ഞ ജൂണിലാണ് കിഴക്കൻ ഡല്‍ഹിയില്‍ പട്രോളിങ്ങിനിറങ്ങിയ പോലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ കണ്ടെത്തിയത്. 

സംഭവത്തില്‍ ഭാര്യ പൂനം, മകൻ ദീപക് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ അന്ന് സാധിച്ചിരുന്നില്ല. ശ്രദ്ധ കേസിന്റെ പശ്ചാത്തലത്തിൽ വീണ്ടും അന്വേഷിച്ചപ്പോഴാണ് സമാനമായ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത്.  

Related News