ജഡ്ജിമാരുടെ നിയമനം: കൊളീജിയം ശുപാർശ ചെയ്ത 20 പേരുകൾ മടക്കി സർക്കാർ

  • 28/11/2022

രാജ്യത്ത് ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരും ജുഡീഷ്യറിയും തമ്മിലുള്ള ശീത സമരം രൂക്ഷമാകുന്നു. കൊളീജിയം ശുപാർശ ചെയ്ത 20 പേരുകൾ സർക്കാർ മടക്കി. ശുപാർശകളിൽ ശക്തമായ എതിർപ്പ് അറിയിച്ചുകൊണ്ടാണ് ഫയലുകൾ സർക്കാർ മടക്കിയത്. മടക്കിയ 20 പേരുകളിൽ 11 പേരുകൾ പുതിയ നിർദേശവും 9 എണ്ണം മുൻ നിർദേശങ്ങളുമാണ്.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ സമീപനത്തിൽ ഇന്നലെ ശക്തമായ വിമർശനം സുപ്രിം കോടതി ഉന്നയിച്ചിരുന്നു. ജഡ്ജിമാരുടെ നിയമനത്തിൽ നിരാശയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. നിയമന നടപടികൾ പൂർത്തിയാക്കേണ്ട സമയവും ജസ്റ്റിസുമാരായ എസ് കെ കൗൾ, എ എസ് ഒക എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. 

ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (എൻജെഎസി) നിയമം പാസാക്കാത്തതിൽ സർക്കാരിന് അതൃപ്തിയുണ്ടെന്ന് കരുതുന്നുവെന്നും എന്നാൽ അത് നിയമം അനുസരിക്കാതിരിക്കാൻ കാരണമാവില്ലെന്നും ജസ്റ്റിസ് കൗൾ നിരീക്ഷിച്ചു.

Related News